Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 23-10-26 02:00:00
  • To : 23-10-26 03:30:00
  • October 23, 2026

അമലയിൽ പാരാമെഡിക്കൽ ഡിപ്ലോമ വിതരണം.

അമല കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസിൽ പഠനം പൂർത്തിയാക്കിയ സർക്കാർ അംഗീകൃത പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളായ ഡി.ആർ.ആർ.ടി,  ഡി. എം.എൽ.ടി വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം തൃശൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.അനിൽരാജ് കെ.കെ. നിർവഹിച്ചു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി.എം.ഐ., ജോയിന്റ് ഡയറക്ടർ ഫാ.ആന്റണി പെരിഞ്ചേരി സി.എം.ഐ., പ്രിൻസിപ്പൽ ഡോ.ഷീബ ഭാസ്‌ക്കർ, വൈസ് പ്രിൻസിപ്പൽ ഡോ.സൗമി ജോസഫ്, റേഡിയോളജി മേധാവി ഡോ.റോബർട്ട് അമ്പൂക്കൻ, ലാബ് ഡയറക്ടർ ഡോ. റീന ജോൺ, വിദ്യാർത്ഥി പ്രതിനിധികളായ ശ്രീലേഖ ഇ.എസ്., ഗോപിക. ആർ. എന്നിവർ പ്രസംഗിച്ചു. 66 പേർ ഡിപ്ലോമ സ്വീകരിച്ചു.